Skip to main content

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

കോട്ടയം: പട്ടികവർഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലേക്കും പൂക്കോട്, ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ
(പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രം) ആറാം ക്ലാസിലേക്കും  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്ക്   പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സമുദായത്തിലുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും കോട്ടയം ജില്ലയിലെ സ്ഥിര താമസക്കാരുമാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാക്തന ഗോത്ര വർഗ  വിദ്യാർഥികൾക്ക് പരീക്ഷ ബാധകമല്ല. നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ജനന തീയതി, പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി ഫോട്ടോ പതിച്ച് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.  
പട്ടികജാതി വിഭാഗക്കാർ ജില്ലാ പട്ടികജാതി വികസന ഓഫീസിലും പട്ടികവർഗ വിഭാഗക്കാരും മറ്റു സമുദായത്തിലുള്ളവരും
കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിലോ, വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസ്, മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകൾ, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ, ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ ലഭിക്കും. മാർച്ച് 12നാണ് പ്രവേശന പരീക്ഷ. വിശദവിവരത്തിന് ഫോൺ: 04828 202751.
 

date