Skip to main content

ജനുവരി 30; കുഷ്ഠരോഗ ദിനം

ലോകമെമ്പാടും ജനുവരി മാസത്തിലെ അവസാന ഞായറാഴ്ച്ചയാണ് കുഷ്ഠരോഗ ദിനമായി ആചരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30നാണ് ഇന്ത്യയിൽ കുഷ്ഠരോഗ ദിനമായി ആചരിക്കുന്നത്.

ലോക കുഷ്ഠരോഗ ദിന സന്ദേശം 'മഹത്വത്തിനായി ഒരുമിക്കാം' എന്നതാണ്. രോഗം ബാധിച്ചവരെ സമൂഹം തുല്യരായി കാണേണ്ടതിന്റെയും അവരോട് വിവേചനം കാണിക്കാതിരിക്കേണ്ടതിന്റെയും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയാണ് സന്ദേശം  ഓർമിപ്പിക്കുന്നത്.

ലോകം വളരെ ഭീതിയോടെ കണ്ടിരുന്ന ഒരു പകർച്ചവ്യാധിയാണ് കുഷ്ഠരോഗം. ചരിത്രത്തിലും മതഗ്രന്ഥങ്ങളിലും ഒക്കെ കുഷ്ഠരോഗത്തെക്കുറിച്ചും രോഗികളെ സമൂഹം ഒറ്റപ്പെടുത്തിയതിനെക്കുറിച്ചുമുള്ള വിവിധ സംഭവങ്ങൾ നാം കാണുന്നുണ്ട്. വൈദ്യശാസ്ത്രം കുഷ്ഠരോഗം ചികിത്സിച്ച് ഭേദമാക്കാൻ ആവശ്യമായ ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയതോടെയാണ് രോഗികളുടെ എണ്ണം പടിപടിയായി കുറയ്ക്കാനും നിവാരണഘട്ടത്തിലേക്ക് എത്താനും സാധ്യമായത്.

എന്നാൽ രോഗവ്യാപനം കുറഞ്ഞതോടെസമൂഹത്തിൽ ഭൂരിഭാഗം പേരും രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാത്തവരായും വേണ്ടത്ര ജാഗ്രത പുലർത്താൻ കഴിയാത്തവരായും മാറി എന്നത് രോഗ നിർമാർജ്ജന പ്രവർത്തനങ്ങളെ പുറകോട്ടടിപ്പിക്കുന്നു.  നിവാരണഘട്ടത്തിൽ നിന്ന് നിർമ്മാർജ്ജനത്തിലെത്താൻ ഈ അജ്ഞത വലിയൊരളവുവരെ കാരണമാകുന്നു.  

അതിനാൽ രോഗ ലക്ഷണങ്ങളും പകരുന്ന മാർഗ്ഗങ്ങളും കൂടുതൽ ആളുകളിലേക്കെത്തിക്കാനും വീടുകളിൽ കുടുംബാംഗങ്ങൾ പരസ്പരം സ്‌ക്രീനിംഗ് നടത്താനും പ്രാപ്തരാക്കുക എന്നത് പ്രധാനമാണ്.  

1. തൊലിപ്പുറത്തുള്ള നിറംമങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമ്മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടക്കാൻ പ്രയാസം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ

2. ശരീരത്തിലെ ഏതു പാടും കുഷ്ഠരോഗമാകാം
കുഷ്ഠരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാവും

3. ഇന്നുതന്നെ വീട്ടിലെ എല്ലാവരുടെയും ശരീരത്തിൽപാടുകളുണ്ടോ എന്ന് പരിശോധിക്കാം. സംശയം തോന്നിയാൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി വിദഗ്ധ പരിശോധന നടത്തി അവ കുഷ്ഠരോഗ ലക്ഷണങ്ങളല്ല എന്ന് ഉറപ്പുവരുത്താം.
 

date