Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ബയോമെട്രിക് മസ്റ്ററിംഗ്

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളി / വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതിനാല്‍ പെന്‍ഷന്‍ മുടങ്ങിപ്പോയ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തീകരിച്ച് പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്ന് മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍  സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ 0497 2734587

date