Skip to main content

വനിത രത്‌ന പുരസ്‌കാരം - അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വനിത രത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിതകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വനിതകള്‍  ഫെബ്രുവരി 15 നകം അപേക്ഷകള്‍ ജില്ല വനിത ശിശു വികസന ഓഫീസില്‍ ലഭ്യമാക്കണം.  വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മേല്‍ സൂചിപ്പിച്ച മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ നാമനിര്‍ദ്ദേശം ചെയ്യാം. അപേക്ഷഫോറവും കൂടുതല്‍ വിവരങ്ങളും കാസര്‍ഗോഡ് കോടതി സമുച്ചയത്തിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ജില്ല വനിത ശിശു വികസന ഓഫീസില്‍ നിന്നോ wcd.kerala.gov.in    വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. ഫോണ്‍ - 04994-293060

date