Skip to main content

കോവിഡ് മരണ ധനസഹായം ; ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകി അപേക്ഷിക്കാം

**വില്ലേജ് ഓഫീസറെ സമീപിച്ചാൽ നമ്പർ ലഭിക്കും

കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക്​ നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാത്തവർ  ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റ്റി. കെ വിനീത്.

അപേക്ഷ സമർപ്പിക്കാൻ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി (ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്-ഡിഡിഡി) കാത്തിരിക്കേണ്ടതില്ല. ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പര്‍ നല്‍കി അപേക്ഷിക്കാം.  വില്ലേജ് ഓഫീസറെ സമീപിച്ചാൽ നമ്പർ ലഭിക്കും. ബന്ധം തെളിയിക്കാനായി റേഷന്‍ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും നൽകിയാൽ മതി.  വില്ലേജ് ഓഫിസുകൾ , അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.

date