Skip to main content
പതിനൊന്നാം സംസ്ഥാനതല നിയമപാഠ ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ നീലേശ്വരം രാജാസ് എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍

പതിനൊന്നാം സംസ്ഥാനതല നിയമപാഠ ക്വിസ് മത്സരം; കാസര്‍കോട് ജില്ല ജേതാക്കള്‍

കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ പതിനൊന്നാമത് സംസ്ഥാനതല ക്വിസ മത്സരത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അനുഗ്രഹ ജി  നായര്‍, മന്‍ജിത് കൃഷ്ണ എം പി, വിവേക് കൃഷ്ണന്‍ എ പി എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. മത്സരത്തില്‍ ഇവര്‍ 135 മാര്‍ക്ക്‌നേടി. കണ്ണൂര്‍ ജില്ല 85 മാര്‍ക്കോടെ രണ്ടാംസ്ഥാനം നേടി. ജില്ലാതല മത്സരത്തില്‍ വിജയികളായ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനുള്ള ക്യാഷ് അവാര്‍ഡ് സമ്മാന വിതരണവും കാസറഗോഡ് ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജ് ഇന്‍ ചാര്‍ജുമായ ഉണ്ണികൃഷ്ണന്‍ എവി നിര്‍വഹിച്ചു. കാസറഗോഡ് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ സുഹൈബ് എം, സെക്ഷന്‍ ഓഫീസര്‍.ദിനേശ കെ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

date