Skip to main content

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നീലേശ്വരം നഗരസഭ.

നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാസമിതി ചേരുന്നതിനും ആര്‍.ആര്‍.ടി മെമ്പര്‍മാരെ സജ്ജരാക്കുന്നതിനും നീലേശ്വരം നഗരസഭാ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തും.നഗരസഭാ തലത്തില്‍ കോവിഡ് ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങും.ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലേക്കായി രണ്ട് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.രോഗികളല്ലാത്തവര്‍ അനാവശ്യമായി ഹോസ്പിറ്റല്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

date