Skip to main content

കലക്ട്രേറ്റിൽ ഡിപിഎംഎസ് യൂണിറ്റ് ആരംഭിക്കുന്നു

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കലക്ട്രേറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റ് (ഡിപിഎംഎസ്‌യു) ആരംഭിക്കുന്നു. കോവിഡ് ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, ആംബുലൻസുകളുടെ ക്രമീകരണം തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായാണ് യൂണിറ്റ് രൂപീകരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് യൂണിറ്റിന്റെ ചുമതല.ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റന്റ് കലക്ടർ സൂഫിയാൻ അഹമ്മദിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിൽ വിൽവട്ടം പി എച്ച് സിയിലെ പി ആർ ഒ ജീസൺ വർഗീസ്, ഇറിഗേഷൻ വകുപ്പ് സീനിയർ ക്ലർക്ക് നവീൻ എം, കിഫ്ബി കാര്യാലയം സീനിയർ ക്ലർക്ക് സാഹിറാ ബീവി, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ടൈപ്പിസ്റ്റ് രശ്മി ഇ ആർ, ഇറിഗേഷൻ വകുപ്പ് ക്ലർക്കുമാരായ അഖിൽ പി എസ്, ശരത് പി എം എന്നിവരാണ് യൂണിറ്റിലുണ്ടാവുക.

date