Skip to main content

പട്ടാമ്പി ഗവ സംസ്‌കൃത കോളേജിൽ അതിഥി അധ്യാപക ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവ്. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ് പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം ജനുവരി 31ന് രാവിലെ 10.30 മണിയ്ക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിയ്ക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date