Skip to main content

വൈദ്യൂതി മുടങ്ങും

എൽടി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ജനുവരി 30 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം 5.30 വരെ ഏഴുംവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ എട്ട മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ അനട്ടി ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മണി  മുതൽ ഒരു  മണി വരെ കടന്നപ്പിള്ളി സ്‌കൂൾ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ച 12 മണി മുതൽ  വൈകീട്ട് അഞ്ച് മണി വരെ കടന്നപ്പിള്ളി ആൽ ട്രാൻസ്ഫോർമർ പരിധിയിലും  വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ഇബി മാതമംഗലം അസി. എൻജിനീയർ അറിയിച്ചു.
ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 30 തിങ്കൾ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാജ് ബ്രിക്കറ്റ്, കടാംകുന്ന്, കോളിമുക്ക്, കക്കറ, കക്കറ ടവർ, ചേപ്പത്തോട്, ചക്കാലക്കുന്ന്, കക്കറ ക്രഷർ, ഏൻഡി, കടുക്കാരം, പുറവട്ടം ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ    വൈദ്യുതി വിതരണം തടസപ്പെടും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ അഞ്ചുകണ്ടിക്കുന്ന്, അഞ്ചുക്കണ്ടി, അഞ്ചുകണ്ടി റൈസ് മിൽ, വെസ്റ്റ് ബേ, ഹെറിട്ടേജ് ഹോംസ്, പൂച്ചാടിയൻ വയൽ, ചിറക്കൽ കുളം, ജുമാഅത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 31 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

date