Skip to main content

സ്പർശ് 2022: കുഷ്ഠരോഗ ബോധവൽക്കരണ കാമ്പയിന് ജനുവരി 31ന് തുടക്കം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം കുഷ്ഠരോഗ നിർമ്മാർജ്ജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി  ജനുവരി 30 മുതൽ രണ്ടാഴ്ചക്കാലം സ്പർശ് ( SLAC - Sparsh Leprosy Awareness Carripaiga ) എന്ന പേരിൽ കുഷ്ഠരോഗ ബോധവൽക്കരണ കാമ്പയിൻ ആചരിക്കുന്നു. ജില്ലാ ലെപ്രസി യൂണിറ്റും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായാണ്  പരിപാടി സംഘടിപ്പിക്കുന്നത്. 31ന് രാവിലെ 9.30ന് നടക്കുന്ന പരിപാടി തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യപ്രഭാഷണം നടത്തും. 

മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, ഡിഎംഒ, ഡി എൽ ഓ, ഡി പി എം എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. കൂടാതെ ജില്ലാ ലെപ്രസി യൂണിറ്റ് നിർമ്മിച്ച രണ്ടു ലഘു വിഡിയോകളും ഡിഎംഒ ഡോ എൻ കെ കുട്ടപ്പൻ പ്രകാശനം ചെയ്യും. ജില്ലാ കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ , ഡെപ്യൂട്ടി ഡിഎംഒ ഡോ: സതീഷ് എൻ.വി, ഡിസ്ട്രിക്ട് സർവെയലൻസ് ഓഫീസർമാരായ ഡോ. അനൂപ് ടി.കെ, ഡോ: ബീന മൊയ്തീൻ, ഡിസ്ട്രിക്ട് ആർ സി എച്ച് ഓഫീസർ ഡോ . ജയന്തി ടി.കെ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ . രാഹുൽ, ജില്ലാ റൂറൽ ഓഫീസർ .രാജു പി കെ, മാസ് മീഡിയ ഓഫീസർ  ഹരിത ദേവി, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ഇൻ ചാർജ് ധനേഷ് എം, എന്നിവർ പങ്കെടുക്കും. 

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തുക. സ്കൂൾ കോളേജ്, മറ്റ് വിഭാഗങ്ങൾക്കായി ഓൺലൈൻ ക്വിസ് , ബാപ്പുജി ടോക്, പ്രസംഗ മത്സരം, പോസ്റ്റർ, കാർട്ടൂൺ രചന മത്സരം, റേഡിയോ-ദൃശ്യ മാധ്യമങ്ങൾ വഴി ബോധവൽക്കര വിഡിയോകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സ്കിറ്റ് എന്നിവ സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും ഗ്രൂപ്പുകളിലും സ്പർശ് സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയവയാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്.

date