Skip to main content

വനിതാരത്ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ 2021 ലെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പുരസ്‌കാരമാണിത്. സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍,  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷക ജീവിച്ചിരിക്കുന്ന ആളായാരിക്കണം, അഞ്ചു വര്‍ഷമായി പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ നേടിയ വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫെബ്രുവരി 15 ന് മുന്‍പായി തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പുകള്‍, പുസ്തകം എന്നിവയും ഉള്‍പ്പെടുത്തണമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്-8921697457.

date