വനിതാരത്നം പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്കുള്ള വനിതാരത്നം പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്രപതിപ്പിച്ച വനിത തുടങ്ങി അഞ്ചു മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണു പുരസ്കാരം നല്‍കുന്നത്.
ഓരോ പുരസ്ക്കാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നല്‍കും. അതാതു ജില്ലാ വനിതാ ശിശു വികസന ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ് എന്നിവ) ഉള്‍പ്പെടുത്തണം.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മേല്‍ സൂചിപ്പിച്ച മേഖലകളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന വനിതകളെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാകണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ 5 വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ചു നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ അവാര്‍ഡിനു പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം.
- Log in to post comments