Skip to main content

വാക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്‌സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഫെബ്രുവരി 14 ന് വൈകിട്ട് 5 നു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: spdkeralamss@gmail.com,  ഫോൺ: 0471 2348666.
പി.എൻ.എക്സ്. 427/2022

date