Skip to main content

കിറ്റ്‌സിന് മികച്ച പ്ലേസ്‌മെന്റ് നേട്ടം

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിലെ എം.ബി.എ 2019-21 ബാച്ചിലെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് നേട്ടം.
കോവിഡ്  പ്രതിസന്ധിക്കിടയിലും ബാച്ചിലെ 50 ശതമാനത്തിലേറെ വിദ്യാർഥികൾക്ക് യു.എസ്.ടി ഗ്ലോബൽ, ഏണസ്റ്റ് ആൻഡ് യങ്, സ്‌പൈസ് ലാൻഡ്, സിട്രൈൻ ഹോസ്പിറ്റാലിറ്റി, നോർക്ക റൂട്ട്‌സ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് ലഭിച്ചു. റിക്രൂട്ട്‌മെന്റ് തുടരുകയാണ്.
കേരള സർവകലാശാല നടത്തിയ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയിൽ 2019-21 കിറ്റ്‌സിലെ വിദ്യാർഥികൾ മികച്ച വിജയം നേടി.
ഒന്നാം റാങ്കിന് എം.എസ് കൃഷ്ണപ്രിയയും രണ്ടാം റാങ്കിന് വിവേക് ശിവരാജനും അർഹരായി. അവസാന സെമസ്റ്റർ പരീക്ഷയിൽ 53 വിദ്യാർഥികളിൽ 44 ഫസ്റ്റ് ക്ലാസ് ഉൾപ്പെടെ 51 വിദ്യാർഥികൾ (96 ശതമാനം) വിജയിച്ചു.
പി.എൻ.എക്സ്. 431/2022
 

date