Skip to main content

മത്സ്യത്തൊഴിലാളികള്‍ക്കും  മത്സ്യ കര്‍ഷകര്‍ക്കും വായ്പ

 

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഈടില്ലാതെ 1,60,000 രൂപ വരെ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ തുക ആവശ്യമുള്ളവര്‍ക്ക് ഈട് നല്‍കി എടുക്കാവുന്നതാണ്.  

സ്വന്തമായോ, വാടകയ്‌ക്കോ രജിസ്‌ട്രേഡ് യാനം ഉള്ളവര്‍ക്ക്  ഇന്ധനം, ഐസ്, തൊഴില്‍ ചെലവ്, ലാന്‍ഡിംഗ് ചാര്‍ജ് എന്നിവയ്ക്കും പ്രവര്‍ത്തന ചെലവുകള്‍ക്കുമായാണ് തുക അനുവദിക്കുക. മത്സ്യ കര്‍ഷകരില്‍ ലൈസന്‍സോടുകൂടി കൃഷി ചെയ്യുന്നവരെയാണ് പരിഗണിക്കുന്നത്. 

അപേക്ഷ ഫോം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും  മത്സ്യഭവനുകളിലും ലഭിക്കും.   അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, സ്ഥിരതാമസ രേഖ, ആറു മാസത്തിനുള്ളില്‍ എടുത്ത രണ്ട് പാസ് പോര്‍ട്ട് ഫോട്ടോകള്‍ എന്നിവ ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് 0477 2251103 എന്ന ഫോണ്‍ നമ്പരിലോ അതത് മത്സ്യഭവനുകളിലോ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.

date