Skip to main content

ട്രയാജ് സംവിധാനം നാല് ആശുപത്രികളില്‍

ആലപ്പുഴ: കോവിഡ് ബാധിതര്‍ക്ക് ആരോഗ്യനില വിലയിരുത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള ട്രയാജ് സംവിധാനം ആലപ്പുഴ ജില്ലയില്‍ നാല് ആശുപത്രികളില്‍ സജ്ജമാണ്.

രോഗലക്ഷണമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ട്രയാജുകളില്‍നിന്നും ചികിത്സയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിനായി സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 

വീടുകളിലുള്ള കോവിഡ് ബാധിതര്‍ക്ക് ചികിത്സ ആവശ്യം വരുന്ന ഘട്ടത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ (0477 2239999) ബന്ധപ്പെട്ട് അവിടെനിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. 

ആലപ്പുഴ ജനറല്‍ ആശുപത്രി (ഫോണ്‍-0477 2253324), മാവേലിക്കര ജില്ലാ ആശുപത്രി(0479 2303394), ചേര്‍ത്തല താലൂക്ക് ആശുപത്രി (0478 2812693), ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജുകള്‍ പ്രവര്‍ത്തിക്കുന്നത്. 

വിവരങ്ങള്‍ അറിയുന്നതിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആശുപത്രികളിലെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

date