Skip to main content

കരാർ രേഖകൾ കൈമാറി അഴീക്കൽ കസ്റ്റംസ് ഓഫീസ്്: ഇ ഡി ഐ സംവിധാനമൊരുങ്ങി

അഴീക്കൽ തുറമുഖത്ത് ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാൻ ഉതകുന്ന ഇ ഡി ഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റർ ചേഞ്ച് സംവിധാനമൊരുങ്ങി. തുറമുഖത്തിന്റെ ഭാഗമായി കസ്റ്റംസ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ അവസാനഘട്ടമാണിത്. കസ്റ്റംസിന്റെ അന്തിമാനുമതി ലഭിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
ഇ ഡി ഐ സംവിധാനത്തിന്റെ ഭാഗമായ വൈഡ് ഏരിയാ നെറ്റ് വർക്ക് സ്വിച്ചുകൾ ഇ ഡി ഐ സെന്ററിൽ സ്ഥാപിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി നോൺ ഡിസ്‌ക്ലോസർ ഉടമ്പടിയും ചെക്ക് ലിസ്റ്റും കെ വി സുമേഷ് എംഎൽഎ യുടെ സാന്നിധ്യത്തിൽ പോർട്ട് ഓഫീസറുടെ ചുമതലയുള്ള ക്യാപ്റ്റൻ പ്രതീഷ് കെ ജി നായർ കസ്റ്റംസ് സൂപ്രണ്ട് പി പി വിവേകിന് കൈമാറി. ഇത് അന്തിമാനുമതിക്കായി കസ്റ്റംസിന്റെ ഡൽഹി ഓഫീസിലേക്കയക്കും. കസ്റ്റംസും അഴീക്കൽ തുറമുഖ അധികൃതരും തമ്മിലുള്ള ആശയവിനിമയത്തിലെ രഹസ്യാത്മകത ഉറപ്പാക്കുന്നതാണ് ഉടമ്പടി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ്, വാർഡംഗം ശിവദാസൻ, സുരേന്ദ്രൻ, കോസ്റ്റൽഷിപ്പിംഗ് മാനേജർ മൂസ അനസ്, പോർട്ട് ഉദ്യോസ്ഥൻ എം റിജു എന്നിവർ സംബന്ധിച്ചു

date