Skip to main content

ടെണ്ടർ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക്  പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ / റീ ഇ - ടെണ്ടർ ക്ഷണിച്ചു.  അവസാന തീയതി 2022 ഫെബ്രുവരി ഏഴ്.  ഫെബ്രുവരി ഒമ്പതിന് രാവിലെ 11ന് ടെണ്ടർ തുറക്കും.  വിശദ വിവരം e-tenderskerala.gov.in ൽ ലഭിക്കും.

 

ടെണ്ടർ ക്ഷണിച്ചു

 

വടകര ഐ സി ഡി എസ് പ്രോജക്ടിൽ 2021-22 വക്ഷത്തിൽ അങ്കണവാടി സർവീസസ് ജനറൽ, അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോമുകൾ, രജിസ്റ്റർ എന്നിവ പ്രിൻ്റ് ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 16 ഉച്ചക്ക് രണ്ടു മണി.  ഫോൺ: 0496 2501822, 8590397379.

 

ക്വട്ടേഷൻ ക്ഷണിച്ചു

 

കൊടുവള്ളി അഡീഷണൽ ഐ സി ഡി എസിനു കീഴിലെ ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി ,പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിധികളിലുള്ള അങ്കണവാടി കുട്ടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി ഏഴ് ഉച്ചക്ക് ഒരു മണി.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട പഞ്ചായത്ത് സൂപ്പർവൈസർമാരുമായോ കൊടുവള്ളി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടുക.  ഫോൺ: 0495 2281044.

 

ടെണ്ടർ ക്ഷണിച്ചു

 

ഐ സി ഡി എസ് ചേളന്നൂർ ഓഫീസ് പരിധിയിലെ അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 14.  ഫോൺ: 0495 2261560.

date