Skip to main content

കോവിഡ് മരണം: ആശ്രിതർക്ക് നൽകിയത്  12.90 കോടി രൂപ 

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകര്‍ക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714 അപേക്ഷകളാണ് ലഭിച്ചത്.

 50,000 രൂപയാണ്  ധനസഹായമായി നൽകുന്നത്. 

 

date