Skip to main content

ജെന്‍ഡര്‍ ക്ലബ്ബിന് ബെള്ളൂര്‍ സ്‌കൂളില്‍ ആവേശകരമായ തുടക്കം  

കുട്ടികളില്‍ ലിംഗസമത്വം വളര്‍ത്തിയെടുക്കുന്നതിനും, ലിംഗഭേദമില്ലാതെ കുട്ടികള്‍ക്ക് പഠനം, കായികം, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക,  കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്ന പദ്ധതിക്ക്  ബെള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ പ്രകാശന്‍ പാലായി  പരിപാടി ഉദ്ഘാടനം ചെയ്തു . പ്രധാനധ്യാപിക വാരിജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  ജെന്‍ഡര്‍ ഡി പി എം രേഷ്മ. എം പദ്ധതി വിശദീകരിച്ചു. സ്‌നേഹിതാ കൗണ്‍സിലര്‍ ശോഭന.ഇ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് കുഞ്ഞിരാമന്‍ മാസ്റ്റര്‍  നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരും, പി ടിഎ പ്രതിനിധികളും ആവേശത്തോടെയാണ് ജെന്‍ഡര്‍ ക്‌ളബ് പ്രവര്‍ത്തനം ഏറ്റെടുത്തത്. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കാണ് ജില്ലയില്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

date