Skip to main content

അപേക്ഷാ തീയതി നീട്ടി

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2021-22 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഏഴ് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. അപേക്ഷകളിൽ പ്രഥമാധ്യാപകൻ വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത് ആണ്.
പി.എൻ.എക്സ്. 508/2022

date