Skip to main content

മത്സ്യസേവന കേന്ദ്രം ആരംഭിക്കാം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജില്ലയിൽ മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കർഷകർക്ക് കൺസൾട്ടൻസി സേവനങ്ങൾ, മത്സ്യവിത്ത് ഗുണനിലവാര പരിശോധന എന്നിവയ്ക്ക് സൗകര്യം ഒരുക്കുക, ഫിഷറീസ് പ്രൊഫഷണലുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. 25 ലക്ഷം രൂപയാണ് പദ്ധതി തുക. 40 ശതമാനം സബ്‌സിഡി ലഭിക്കും.  ഫിഷറീസ് സയൻസിൽ പ്രൊഫഷണൽ ബിരുദം/അക്വാകൾച്ചർ  മേഖലയിൽ പ്രവൃത്തിപരിചയവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 സ്‌ക്വയർ ഫീറ്റ് ഭൂമി ഉണ്ടായിരിക്കണം. ഫിഷറീസ് വകുപ്പുമായി ഏഴ് വർഷത്തിൽ കുറയാത്ത കാലയളവിൽ കരാറിൽ ഏർപ്പെടണം. അപേക്ഷ ഫെബ്രുവരി 10നകം നൽകണം. വിശദവിവരത്തിന് ഫോൺ: 9400882267/0482- 9291550, 0481 2566823, 0482 229915.
 

date