Skip to main content

പ്രവാസികൾക്ക് സംരംഭകത്വ പരിശീലനം

കോട്ടയം: പുതുതായി സംരംഭം ആരംഭിക്കുന്ന പ്രവാസികൾക്കും വിദേശത്തുനിന്ന് തിരികെ എത്തിയവർക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17ന് സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് സംഘടിപ്പിക്കുന്ന ഏകദിന
പരിപാടിയിൽ തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഫെബ്രുവരി 14നകം രജിസ്റ്റർ ചെയ്യണം.ഇ-മെയിൽ: nbfccoordinator@gmail.com
വിശദവിവരത്തിന് വിവരത്തിന് ഫോൺ: 0471-2770534.

 

date