Skip to main content

നവീകരിച്ച കുന്നുമ്മല്‍ താഴം-കോട്ടാംപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ച കുന്നുമ്മല്‍താഴം-കോട്ടാംപറമ്പ് റോഡ,് പി.ടി. എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 ലക്ഷം രൂപ ഉപയാഗിച്ചാണ് നവീകരണം നടത്തിയത്. 

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതു മൂലമുള്ള ദുരിതത്തിന് പരിഹാരം കാണാന്‍ വയലോരം റസിഡന്‍സ് അസോസിയേഷന്‍ എം.എല്‍.എയ്ക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചിരുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.കോയ, എ.ശിവാനന്ദന്‍, വി.സുനില്‍ കുമാര്‍, എ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെംബര്‍ ഷാജി ചോലക്കല്‍ മീത്തല്‍ സ്വാഗതവും, കണ്‍വീനര്‍ എന്‍.പി.അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

date