Skip to main content

അറിയിപ്പ്

വാഹന ലേലം

 

കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് ജില്ലാ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ 20 ഡിപാര്‍ട്ട്‌മെന്റ് വാഹനങ്ങളുടെ ലേലം ഫെബ്രുവരി 15-ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കും. താത്പര്യമുള്ളവര്‍ക്ക് www.mstcindia.co.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: cpkkd.pol@kerala.gov.in, 04952722673

 

 

മരം ലേലം

 

മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജ് ക്യാമ്പസിലെ പഴയ ഹോസ്റ്റലിന് സമീപത്തുള്ള മഹാഗണി മരം ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 45,000 രൂപയാണ് അടിസ്ഥാന വില. താത്പര്യമുള്ളവര്‍ക്ക് ക്വട്ടേഷനുകള്‍ 21ന് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370714.

date