Skip to main content

വാട്ടര്‍ അതോറിറ്റി അറിയിപ്പ്

 

മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് സമീപം കേരളാ വാട്ടര്‍ അതോറിറ്റിയുടെ ബോവിക്കാനം സെഷനില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതല്‍ ഉച്ചക്ക് 1.15 വരെ വാട്ടര്‍ ചാര്‍ജ്ജ് സ്വീകരിക്കും. ഉപഭോക്താക്കള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കൂടാതെ കുടിശ്ശിക അടക്കേണ്ട ഉപഭോക്താക്കള്‍ ഫെബ്രുവരി 21 -ന് മുമ്പേ അത് അടച്ചു തീര്‍ക്കണമെന്നും അല്ലാത്തപക്ഷം കണക്ഷന്‍ വിച്ഛേദിക്കുന്നത് അടക്കമുളള കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ - 04994 256411.

date