Skip to main content

ക്യാന്‍സര്‍ ദിനാചരണം നടത്തി

ജില്ലാ ആരോഗ്യ വകുപ്പിന്റെയും നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍  ലോക ക്യാന്‍സര്‍ ദിനാചരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ആശുപത്രി സൂപ്രണ്ട് ഡോ. സാവന്‍ സാറ മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ. രാജേഷ്, സുമിത്ര ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

date