Skip to main content

101 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു

 

ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്തതും, താൽക്കാലിക ലൈസൻസിൽ പ്രവർത്തിക്കുന്നതുമായ 101 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നതിനായി എസ്‌സി, എസ്ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.   

തലശ്ശേരി താലൂക്ക്:  30 റേഷൻ കടകൾ-കട നമ്പർ 111, 383, 399, 261, 2, 339, 401, 94, 328, 104, 303, 106, 107, 268, 67, 286, 40, 300, 1, 95, 355, 271, 49, 65, 232, 57, 30, 62, 329, 218.

കണ്ണൂർ താലൂക്ക്: 39 റേഷൻ കടകൾ-കട നമ്പർ 198, 51, 121, 258, 282, 34, 26, 58, 85, 145, 171, 54, 87, 82, 144, 116, 46, 41, 62, 249, 263, 117, 59, 61, 271, 124, 186, 68, 163, 11, 88, 273, 3, 35, 127, 257, 36, 153, 245. 

തളിപ്പറമ്പ് താലൂക്ക്: 20 റേഷൻ കടകൾ-കട നമ്പർ 62, 227, 72, 134, 268, 223, 84, 135, 129, 161, 270, 64, 230, 93, 245, 286, 61, 146, 279, 63.

ഇരിട്ടി താലൂക്ക്: ഏഴ് റേഷൻ കടകൾ-കട നമ്പർ 51, 44, 50, 22, 1, 19, 71.

പയ്യന്നൂർ താലൂക്ക്: അഞ്ച് റേഷൻ കടകൾ-കട നമ്പർ 262, 216, 211, 234, 18 എന്നിങ്ങനെയാണ് ഒഴിവുകളുളളത്.

കൂടാതെ തളിപ്പറമ്പ് താലൂക്കിൽ കായച്ചിറ, അമ്മാനപ്പാറ, പോത്തുംകുണ്ട് എന്നിവിടങ്ങളിൽ പുതിയതായി അനുവദിച്ച മൂന്ന് റേഷൻ കടകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിലും അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0497 2700552 (ജില്ലാ സപ്ലൈ ഓഫീസ്), 0497 2700091 (താലൂക്ക് സപ്ലൈ ഓഫീസ്, കണ്ണൂർ), 0460 2203128 (താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്), 0490 2343714 (താലൂക്ക് സപ്ലൈ ഓഫീസ്, തലശ്ശേരി), 0490 2494930 (താലൂക്ക് സപ്ലൈ ഓഫീസ്, ഇരിട്ടി), 0498 5299677 (താലൂക്ക് സപ്ലൈ ഓഫീസ്, പയ്യന്നൂർ).

 

date