Skip to main content

കണ്ണൂര്‍ അറിയിപ്പുക ള്‍04-02-2022

ഇരിട്ടി അദാലത്ത് മാറ്റി

ഇരിട്ടി താലൂക്കില്‍ പട്ടയ പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ ജില്ലാ കലക്ടര്‍ ഫെബ്രുവരി അഞ്ച് ശനിയാഴ്ച നടത്താനിരുന്ന അദാലത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിയതായി ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇരിട്ടി താലൂക്ക് വികസന സഭ മാറ്റി

ഫെബ്രുവരി അഞ്ച് ശനിയാഴ്ച നടത്താനിരുന്ന ഇരിട്ടി താലൂക്ക് വികസന സഭ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിയതായി ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു.  

ലെവല്‍ക്രോസ് അടച്ചിടും

കൊടുവള്ളി-എന്‍എച്ച്-മമ്പറം റോഡില്‍ തലശ്ശേരി-എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 230ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ ഫെബ്രുവരി എട്ടിന് രാത്രി എട്ട് മണി വരെ മൂന്ന് ദിവസം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

എം.സി.സിയില്‍ ലക്ചറര്‍

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലക്ച്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക  നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം. ഫോണ്‍: 0490 2399207.  വെബ് സൈറ്റ്: www.mcc.kerala.gov.in

വൈദ്യുതി മുടങ്ങും

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണോത്തുംചാല്‍, താണ, മാണിക്കകാവ്, ഇഎസ്ഐ, മാണിക്കകാവ് സ്‌കൂള്‍, താണ- ആനയിടുക്ക് റോഡ്, താണ ധനലക്ഷ്മി ഹോസ്പിറ്റല്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് ശനി രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയങ്കാവ്, കാറമേല്‍ പള്ളി, അന്നൂര്‍ കള്ള് ഷാപ്പ്, കാറമേല്‍ കോളനി, അന്നൂര്‍ അമ്പലം, തട്ടാര്‍കടവ് റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് ശനി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കാര്യപ്പള്ളി ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കണ്ണങ്കൈ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിപ്പറമ്പ, ഏച്ചൂര്‍ കോട്ടം, കൊട്ടാനച്ചേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും തണ്ടപ്പുറം, തരിയെരി, എടവച്ചാല്‍, മീന്‍കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍  വൈകിട്ട് അഞ്ച് മണി വരെയും പെരിങ്ങളായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജിന് കീഴിലുള്ള തുടര്‍വിദ്യാകേന്ദ്രത്തില്‍ തുടങ്ങുന്ന പിഎസ് സി അംഗീകാരമുള്ള ആറ് മാസത്തെ ഡിസിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ആണ് യോഗ്യത. അവസാന തീയതി ഫെബ്രുവരി എട്ട്.  ഫോണ്‍: 9747245068, 9847777624.

ഷോര്‍ട്ട് ഫിലിം മത്സരം: തീയതി നീട്ടി

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുക, അവരുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി.

ടെണ്ടര്‍

തളിപ്പറമ്പ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലുള്ള 37 അങ്കണവാടികളിലേക്കും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലുള്ള 34 അങ്കണവാടികളിലേക്കും പരിയാരം ഗ്രാമപഞ്ചായത്തിലുള്ള 33 അങ്കണവാടികളിലേക്കും പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2202971. 

ക്വട്ടേഷന്‍

ജില്ലാ ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലെ എയര്‍കണ്ടീഷനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ട് (എഎംസി) ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്കകം ക്വട്ടേഷന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം.

പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചിലേക്കുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. 
ടെക്നിക്കല്‍ സപ്പോര്‍ട്ട്: യോഗ്യത-ബിഇ/ബിടെക്/എംടെക്/എംസിഎ/ബിസിഎ/ബിഎസ്സി സിഎസ്/എംസിഎ ആന്‍ഡ് എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്. ഓഫീസ് അഡ്മിന്‍, ടെലി മാര്‍ക്കറ്റിംഗ് (വനിത), ഗ്രോത്ത് ഓഫീസര്‍, ഏരിയ ഗ്രോത്ത് മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് (പുരുഷന്‍).
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവിനു പങ്കെടുക്കാം: ഫോണ്‍ : 0497 2707610, 6282942066

അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിൽ ക്രമീകരണം

കണ്ണൂർ വാട്ടർ സപ്ലൈ സ്‌കീമിൽ നിന്നുള്ള കുടിവെളള ഉപഭോഗം വളരെയധികം കൂടിയതിനാൽ അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയതായി വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. അഴീക്കോട് കച്ചേരിപ്പാറ ടാങ്കിൽ നിന്നും നിലവിൽ അഴീക്കോട് നോർത്ത്, സൗത്ത് സോണുകളിൽ തുടർച്ചയായി രണ്ട് ദിവസം അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിൽ ജലവിതരണം നടത്തി വരുന്നത് ഇനി മുതൽ തുടർച്ചയായി മൂന്ന് ദിവസം ഒരു ഭാഗത്തേക്ക് വിതരണം നടത്തുന്ന രീതിയിലേക്ക് മാറ്റിയതായി അറിയിച്ചു.

 

കലാഭവൻമണി നാടൻപാട്ട് മത്സരം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻമണിയുടെ സ്മരണാർഥം ജില്ലാതലത്തിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകൾക്ക് പങ്കെടുക്കാം. 18നും 40 ഇടയിൽ പ്രായമായവർ 10 മിനുട്ട് ദൈർഘ്യമുളള നാടൻപാട്ടുകളുടെ വീഡിയോ എംപി 4 സൈസ്, ഒരു ജിബിയ്ക്കുളളിൽ റെക്കോർഡ് ചെയ്ത് കണ്ണൂർ ജില്ലാ യുവജനകേന്ദ്രത്തിൽ നേരിട്ട് ഫെബ്രുവരി 15നകം ലഭിക്കണം. വീഡിയോയുടെ പശ്ചാത്തലത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനർ ഉണ്ടായിരിക്കണം. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 25000, 10000, 5000 എന്നിങ്ങനെയും സംസ്ഥാനത്തിൽ ഒരു ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ് പ്രൈസ്  നൽകും. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ബ്ജയിലിന് സമീപം, കണ്ണൂർ-2, ഫോൺ:  0497 2705460, 9961777237

 

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്  

ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷൻ നടത്തുന്ന  യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ ജില്ലയിൽ 11 പഠന കേന്ദ്രങ്ങളുണ്ട്.

 

കേരള ചിക്കൻ പദ്ധതി
ബ്രഹ്മഗിരിക്ക് 90 ലക്ഷം അനുവദിച്ചു

 
കേരള ചിക്കൻ പദ്ധതിയിൽ കർഷകർ നേരിടുന്ന കോഴിതീറ്റ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 90 ലക്ഷം അനുവദിച്ചു. പദ്ധതി നിർവഹണ ഏജൻസിയെന്ന നിലയിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ് പ്രവർത്തന മൂലധനമായി തുക കൈമാറുക.
നോഡൽ ഏജൻസികൾക്ക് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് (ആർ.കെ.ഐ) വഴി പ്രഖ്യാപിച്ച തുകയിലെ പ്രവർത്തന മൂലധനമായാണ് ബ്രഹ്മഗിരിക്ക് 90 ലക്ഷം അനുവദിച്ച് മൃഗസംരക്ഷണവകുപ്പ് ഉത്തരവിറക്കിയത്.  കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവ സ്വന്തമായി ഉത്പാദിപ്പിച്ച് ഇടനിലക്കാരെ  ഒഴിവാക്കി പദ്ധതി നടത്തിപ്പിലൂടെ ലഭ്യമാകുന്ന അധിക വരുമാനം  കർഷകർക്ക് തന്നെ നൽകുകയും  മിതമായ വിലയിൽ ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്

date