Skip to main content

ഏകാംഗ ചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ബസന്ത് പെരിങ്ങോടിന്റെ ' ദ കളര്‍ ആന്റ് വെയിറ്റ് ഓഫ് ദ വേള്‍ഡ്' ഏകാംഗ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് വൈകുന്നേരം നാലു മണിക്ക് നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ,സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ , വി.കെ ശ്രീരാമന്‍ , റഫീഖ് അഹമ്മദ്, എന്നിവര്‍ സന്നിഹിതരായിരിക്കും. രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ഏഴു മണി വരെ നടക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 14 ന്‌ സമാപിക്കും.

date