Skip to main content

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പെരുമണ്ണ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് യാത്രക്കാര്‍ക്കുകൂടി സൗകര്യപ്രദമായ രീതിയിലാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. 12 ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവുവന്ന ഭിന്നശേഷി-വയോജന സൗഹൃദമായ ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍, ഫീഡിങ് സെന്റര്‍ സൗകര്യങ്ങളുമുണ്ട്. റിഫ്രഷ്മെന്റ് സൗകര്യവും താമസിയാതെ ലഭ്യമാകും. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പു ചുമതല.

പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.ആര്‍. രാധിക, വൈസ് പ്രസിഡന്റ് സി ഉഷ,ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. പ്രകാശന്‍ ശുചിത്വ കേരള മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേനേറ്റര്‍ ടി. അജീഷ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ദിവ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date