Skip to main content

10 മുതൽ 12 വരെ ക്ലാസ് വൈകുന്നേരം വരെ

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകൾ ഓഫ്‌ലൈനായി രാവിലെ മുതൽ വൈകുന്നേരം വരെ നടക്കും. സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള നിർദ്ദേശം സ്‌കൂൾ അധികൃതർക്ക് നൽകി. സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകൾ മുൻപ് പുറപ്പെടുവിച്ച മാർഗനിർദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓൺലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 527/2022

date