Skip to main content

ലൈഫ് മിഷന്‍ പദ്ധതിയിൽ ലഭിച്ചത്     44881 അപേക്ഷകൾ 

 

കോട്ടയം: ലൈഫ് മിഷന്‍ പദ്ധതിയിൽ 

 വീടു നിർമ്മിക്കുന്നതിന് 

ജില്ലയില്‍ അപേക്ഷ നൽകിയിട്ടുള്ളത് 44881 പേർ . ഇവരിൽ  29999 ഭവന രഹിതരും 14882 ഭൂരഹിത

ഭവനരഹിതരുമാണ്.

അപേക്ഷ  നൽകിയ  43522 പേരുടെ അര്‍ഹതാ പരിശോധന പൂര്‍ത്തിയായതായും  28401 പേര്‍ അര്‍ഹരുടെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടതായും  ലൈഫ് മിഷന്‍ ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു.  

അര്‍ഹതാ പരിശോധനയുടെ 97 ശതമാനം പൂര്‍ത്തിയാക്കിയ  കോട്ടയം  ജില്ല സംസ്ഥാനത്ത്

ഒന്നാം സ്ഥാനത്താണ്.

നിലവില്‍ പട്ടികജാതി / പട്ടികവര്‍ഗ/ ഫിഷറീസ് വകുപ്പുകള്‍ മുഖേന  അപേക്ഷ

നല്‍കിയ ഗുണഭോക്താക്കളുടെയും  കഴിഞ്ഞ രണ്ടും മൂന്നും  ഘട്ട ങ്ങളിലെ ഭവനരഹിതരുടെയും, ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളില്‍ ഭൂമി

ആര്‍ജ്ജിച്ചവരുടെയും ഭവന നിര്‍മ്മാണം  നടന്നു വരികയാണ്.

 മൂന്നാം ഘട്ടത്തിലും, അഡീഷണല്‍

പട്ടികയിലും ഉള്‍പ്പെട്ട ഗുണഭോക്താക്കളുമായുള്ള  കരാർ നടപടികൾ ഫെബ്രുവരി

10 നകം പൂർത്തിയാക്കി  ഫെബ്രുവരി 15 നകം ഫണ്ട് ലഭ്യമാക്കും .

ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്   ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് യോഗത്തിൽ നിര്‍ദ്ദേശം നല്‍കി.

പി.എ.യു പ്രോജക്ട് ഡയറക്ടറും

ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുമായ പി.എസ്. ഷിനോ റിപ്പോർട്ടവതരിപ്പിച്ചു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ ,  വിവിധ  വകുപ്പ് മേധാവികൾ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ലൈഫ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

date