Skip to main content

കോട്ടയം ജില്ല ബി വിഭാഗത്തിൽ : പ്രതിരോധ പ്രവർത്തന  മാർഗ്ഗരേഖ  പരിഷ്ക്കരിച്ചു.

 

 

കോട്ടയം : ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ 

ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ 

ഡോ.പികെ ജയശ്രീ ഉത്തരവായി. 

 

രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര - സാമുദായിക പൊതു പരിപാടികൾ 

ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. 

 

വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ 

അനുവദിക്കുകയുള്ളു. 

 

ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി 

ആറിനും ( ഞായർ) തുടരുന്നതാണ്. 

 

അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും. 

 

ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 ക്ലാസുകൾ ബിരുദ,ബിരുദാനന്തര ക്ലാസുകൾ ,

ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  പ്രവർത്തിക്കാം. 

 

ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളു. 

 

ഫെബ്രുവരി ആറിനും 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന നടത്താം.

 

date