Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്‍റെ കീഴില്‍ ആലപ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. 

വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ, കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചതോ ആയ കൗമാരഭ്യത്യം എം.ഡിയോടയുള്ള ബി.എ.എം.എസ് ബിരുദം. ടി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്. 

അര്‍ഹരായവര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 15ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. പേര്, വയസ്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും ഓരോ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.

അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ 0477-2252965 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date