Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്‍റെ വിഷൻ പദ്ധതി പ്രകാരം  നടത്തുന്ന മെഡിക്കൽ/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവരും 2021-22 വർഷം പ്ലസ് വൺ സയൻസ് ഗ്രൂപ്പില്‍ പഠിക്കുന്നവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കവിയരുത്.

പട്ടികജാതി വികസന വകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളിൽ  എൻട്രൻസ് പരിശീലനത്തിന് പ്രവേശനം നേടുന്ന വിദ്യാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, രക്ഷകർത്താവിന്‍റെ കുടുംബ വാർഷിക വരുമാനം സംബന്ധിച്ച രേഖ, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്ലസ് വണ്‍ സയൻസ് ഗ്രൂപ്പ് വിദ്യാർഥിയാണെന്ന് വ്യക്തമാക്കുന്ന പ്രിൻസിപ്പലിന്‍റെ സാക്ഷ്യപത്രം, പരിശീലന സ്ഥാപനത്തിൽ ചേർന്നതിന്‍റെ സാക്ഷ്യപത്രം,  ഫീസ് അടച്ചതിന്‍റെ രേഖ, വിദ്യാര്‍ഥികയുടെ  ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ്, ആധാർ കാര്‍ഡിന്‍റെ പകര്‍പ്പ്, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം ഫെബ്രുവരി 15നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കാം.

പരിശീലനത്തിന് ഒരു വർഷം 10,000 രൂപയാണ് വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേയ്ക്ക് അനുവദിക്കുക. കൂടുതൽ വിവരങ്ങൾ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0477 2252548.

date