Skip to main content

റവന്യു ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി ധരിക്കും*

 

 

കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി  മറികടക്കുന്നതിന് മുഴുവന ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ റവന്യു വകുപ്പ് ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി ധരിക്കും. 

കല്‍പറ്റ സിവില്‍ സ്റ്റേഷനിൽ റവന്യു വകുപ്പ് ജീവനക്കാര്‍ക്കുള്ള ഖാദി വസ്ത്രം വിതരണോദ്ഘാടനം എ.ഡി.എം ഷാജു എന്‍.ഐ ക്ക് നല്‍കി ജില്ലാ കലക്ടര്‍ എ. ഗീത  നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സി.സുധാകരന, പി. ദിലീപ് കുമാര്‍, ഷൈജു അബ്രഹാം, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സര്‍വ്വോദയ പക്ഷാചരണം പ്രമാണിച്ച് ഫെബ്രുവരി 9 മുതല്‍ 14 വരെ ഖാദി വസ്ത്രങ്ങള്‍ക്ക് 10% മുതല്‍ 30% വരെ റിബേറ്റ് അനുവദിച്ചിട്ടുണ്ട്.

date