Skip to main content

മന്ത്രിതല സംഘം തിങ്കളാഴ്ച  ആറളം സന്ദർശിക്കും

ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ആറളം ഫാം സന്ദർശിക്കും.  രാവിലെ 10ന് ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽവെച്ച് മന്ത്രിമാർ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. തുടർന്ന് ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. വനം, പൊതുമരാമത്ത്, പട്ടിക വർഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയും മന്ത്രിമാർക്കൊപ്പം ആറളത്തെത്തും.
ആനമതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികളാണ് ആറളത്ത് പരിഗണനയിലുള്ളത്. അടുത്തിടെ ആറളം ഫാമിൽ ചെത്തു തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

date