Skip to main content

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാര്യപ്പള്ളി ഒന്നാം നമ്പർ  ട്രാൻസ്‌ഫോർമറിന് കീഴിൽ ഫെബ്രുവരി ഏഴ് തിങ്കൾ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെയും ഏര്യം ടൗണിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോടല്ലൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് തിങ്കൾ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉഴിച്ചി, പൊന്നമ്പാറ, പെരിങ്ങോം പഞ്ചായത്ത്, തട്ടുമ്മൽ  ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് തിങ്കൾ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ സിദ്ദിഖ്‌നഗർ, ഹൈസ്‌കൂൾ, മലബാർ പെയിന്റ്‌സ്, വയ്ക്കാംകോട്, മലബാർ ക്രഷർ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളിൽ ഫെബ്രുവരി ഏഴ് തിങ്കൾ രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണി വരെയും ബാലങ്കരിയിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണിവരയും വൈദ്യുതി മുടങ്ങും

date