Skip to main content

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കല്‍ മാര്‍ച്ച് 10 വരെ

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടവാക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച് 10- നകം വിഹിതം സൗകര്യപ്രദമായ പോസ്റ്റാഫീസുകളില്‍ നിന്നും അടവാക്കേണ്ടതാണ്. ക്ഷേമനിധി വിഹിതം യഥാസമയം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യ ങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം കൃത്യമായി അടവാക്കേണ്ടതാണ് എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date