ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രവരി 28 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ്ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്,ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ്,എന്നിങ്ങനെ ലൈറ്റിംഗ ്ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ ്കണ്സോളില് പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈര്‍ഘ്യം ആറുമാസം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആര്.സി ഓഫീസില്‍ ലഭിക്കും. https://srccc.in/downloadF എന്ന ലിങ്കിലും അപേക്ഷാഫാറം ലഭിക്കും. ഫോണ്‍ 04712325101, 8281114464 . ഫെബ്രുവരി 28നകം അപേക്ഷകള്‍ ലഭിക്കണം.
- Log in to post comments