Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 07-02-2022

ലെവൽക്രോസ് അടച്ചിടും

കൊടുവള്ളി-എൻഎച്ച്-മമ്പറം  റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 230 -ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതൽ 10ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

മദ്രസാധ്യാപക ക്ഷേമനിധി വിഹിതം അടക്കണം

മദ്രസാധ്യാപക ക്ഷേമനിധിയിൽ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10നകം വിഹിതം പോസ്റ്റോഫീസുകളിൽ അടക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  വിഹിതം യഥാസമയം അടക്കാത്തത്് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സമാവും.  ഫോൺ: 0495 2966577.

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എസ്എൻ കോളേജ്, എസ്എൻ കാമ്പസ്, ദിനേശ് ഫുഡ്, സ്വരാജ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ  പെരിങ്ങോം പഞ്ചായത്ത്, താലൂക്ക് ആശുപത്രി പരിസരം, കെ പി നഗർ എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചോരൽപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏഴും വയൽ, ഊരടി, ആലക്കാട് വലിയപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറിഞ്ഞി, ലയൺസ് ക്ലബ് റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ധർമപുരി, അമ്പാടി കമ്പനി, മലബാർ, കരാറിനകം കോക്കനട്ട്, തണൽ അവേര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 12 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും .  
അപേക്ഷ ക്ഷണിച്ചു

ക്ഷേത്രകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം  ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പരിശീലനം നൽകാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഈ വിഷയങ്ങളിൽ ബിരുദമുള്ളവരായിരിക്കണം അപേക്ഷകർ. www.kshethrakalaacademy.org ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ  ഫെബ്രവരി 28 നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പിഒ കണ്ണൂർ- 670303, എന്ന വിലാസത്തിൽ  ലഭിക്കണം. ഫോൺ : 0497 2986030, 9847913669,

താലൂക്ക് വികസന സമിതി യോഗം

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് ഓൺലൈനായി ചേരും.

ക്വട്ടേഷൻ

പെരിങ്ങോം ഗവ.കോളേജ് ലൈബ്രറിയിലേക്ക് യുപിഎസ് ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 16ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 04985 295440.

ക്വട്ടേഷൻ

എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എടക്കാട്, എളയാവൂർ സോണലുകളിൽ പ്രീസ്‌കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 8301067005.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലിക്ക് ആവശ്യമായ സാധനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 16ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  
കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വകുപ്പിലെ ഹൈഡ്രോളിക് ലാബിലുള്ള മെഷിനിൽ പുതിയ സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടർ വിതരണം ചെയ്യുന്നതിനും മെഷീനിൽ സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

ഓൺലൈൻ ലേലം

കെഎപി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ സാധന സാമഗ്രികൾ www.mstcecommerce.com മുഖേന ഫെബ്രുവരി 18ന് രാവിലെ 11 മണി മുതൽ 3.30വരെയുള്ള സമയത്ത് ഓൺലൈൻ ലേലം ചെയ്യും. ഫോൺ: 0497 2781316.
 

date