Skip to main content

'കണ്ണൂർ ഫൈറ്റ്സ് കാൻസർ': ലോഗോ പ്രകാശനം എട്ടിന്

 
കാൻസർ  ചികിൽസയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ത്രിതല പഞ്ചായത്ത്  സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ  ജില്ലയിൽ പുതിയ ക്യാമ്പയിൻ ആരംഭിക്കുന്നു. കാൻസർ സ്‌ക്രീനിങ്ങ്, കാൻസർ പ്രതിരോധ ജീവിത ശൈലി പ്രചരണം, പേഷ്യന്റ് സപ്പോർട്ടീവ് സർവീസസ് എന്നിവയ്ക്ക് ഊന്നൽ നൽകി 'കണ്ണൂർ ഫൈറ്റ്സ് കാൻസർ' എന്ന പേരിലാണ് പുതിയ  സംവിധാനമൊരുങ്ങുന്നത്.
പരിപാടിയുടെ ജില്ലാതല ലോഗോ പ്രകാശനം ഫെബ്രുവരി എട്ട് ചൊവ്വാഴ്ച രാവിലെ 10.30ന് ജില്ലാ കളക്ടറുടെ ചേംബറിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി  എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ എന്നിവർ പങ്കെടുക്കും

date