Skip to main content

വിദ്യാഭ്യാസ ധനസഹായം

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2021 മെയ് 31 ന് ക്ഷേമനിധി ബോര്‍ഡില്‍ 2 വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷാ ഫോറങ്ങള്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കും. ഫോണ്‍. 0495 2760509.

date