Skip to main content

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം ബോധവല്‍ക്കരണ വാന്‍ നിരത്തിലിറങ്ങി

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സജ്ജമാക്കിയ ബോധവല്‍ക്കരണ എല്‍ ഇ ഡി വാനിന്റെ ഫ്്ലാഗ് ഓഫ് ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വ്വഹിച്ചു.'അന്തസ്സിനായി ഒരുമിക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ ആരോഗ്യ ബ്ലോക്കുകളായ  മേപ്പാടി, തരിയോട്, പൊരന്നന്നൂര്‍, പനമരം, മീനങ്ങാടി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ വാന്‍ പര്യടനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ഡി.എം.ഒ, ആരോഗ്യ കേരളം ഡി.പി.എം എന്നിവരുടെ ചെറുസന്ദേശങ്ങളും ഉള്‍പ്പെടെ വിവിധ ബോധവല്‍ക്കരണ വീഡിയോകളുമായി ദിവസം ഒരു ബ്ലോക്ക് പരിധി എന്ന നിലയിലാണ്  വാനിന്റെ സഞ്ചാര വഴികള്‍ ക്രമീകരിച്ചി രിക്കുന്നത്.

.കുഷ്ഠരോഗത്തെകുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, രോഗ ബാധിതരായവരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പക്ഷാചരണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെയുള്ള ചികിത്സയിലൂടെ അംഗവൈകല്യം സംഭവിക്കുന്നത് തടയാനും കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാനും സാധിക്കും. ചികില്‍ത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യവുമാണ്. പക്ഷാചരണ സമാപന ദിവസമായ ശനിയാഴ്ച പര്യടനം സമാപിക്കും.

കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ സക്കീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ  ഡോ. പ്രിയസേനന്‍, എ.എല്‍.ഒ ബാബുരാജ് കെ.കെ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

 

വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലത്തൂര്‍, വെള്ളാഞ്ചേരി, ചെമ്പകമൂല, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോല്‍പ്പെട്ടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ ഇന്ന് (ചൊവ്വ ) രാവിലെ 8 മുതല്‍ 5  വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

date