Skip to main content

ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റ് തിരുത്താം

എന്‍സിവിടി എം.ഐ.സി പ്രകാരം 2014 മുതല്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുന:സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു ഒറ്റത്തവണ തീര്‍പ്പാക്കലായതിനാല്‍ ഇനി ഒരു അവസരം ലഭിക്കില്ല. എല്ലാ ട്രെയിനികളും സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും തിരുത്തലുകളുണ്ടെങ്കില്‍ ഗ്രീവന്‍സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് തിരുത്തണമെന്ന്  അരീക്കോട് ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ :  0483-2850238.

date