Skip to main content

ഊട്ടുപുര ഉദ്ഘാടനം ചെയ്തു

കരിവേടകം എയുപി സ്‌കൂള്‍ ഊട്ടുപുര സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നാലര ലക്ഷം ചെലവഴിച്ചാണ് ഊട്ടുപുര നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളി പയ്യങ്ങാനം അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു പൊട്ടംപ്ലാക്കല്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ്, ജോസ് പാറത്തട്ടേല്‍, കെ ഇ മേരി, എം അനന്തന്‍ എന്നിവര്‍ സംസാരിച്ചു. സി ജെ എല്‍സമ്മ സ്വാഗതവും സി മേഴ്‌സി വര്‍ഗീസ് നന്ദിയും പറഞ്ഞു.

date