Skip to main content

താത്കാലിക ഒഴിവ്

തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്‌സ് വിഭാഗത്തിന് കീഴിലുള്ള ആര്‍.ഇ.ഐ.സി ആന്റ് ഓട്ടിസം വിഭാഗത്തില്‍ ക്ലിനിക്കല്‍  സൈക്കോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ തുടങ്ങിയ യോഗ്യതയുള്ളവരായിക്കണം. 33,925 രൂപയാണ് പ്രതിമാസ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സും യോഗ്യതയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10 ന്് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2200310, 2200319

date