Skip to main content

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഓണ്‍ലൈനായി ചേര്‍ന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേര്‍സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി ഭൂരേഖ തഹസില്‍ദാര്‍ മധുസൂദനന്‍ കെ സ്വാഗത് പറഞ്ഞു. വിശപ്പുരഹിത കേരളം പദ്ധതി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കല്‍, മഴക്കാല മുന്നൊരുക്കമായി വിവിധ പഞ്ചായത്ത് റോഡ് വികസനം, കനാല്‍ നവീകരണം, കാന നിര്‍മ്മാണം എന്നിവ ചര്‍ച്ചാവിഷയങ്ങളായി. യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date